Top Banner
മമമമമമമ മമമമമ ശശശശ ശശശശശശശ ശശശശശ ശശശശശശശശശ ശശശശശശശശ ശശശശശശശശ ശശശശശശശശ ( T.V.R.K Murthy ) 1
27

achyuthan.comachyuthan.com/.../sri_maheshwara_vratham_malayalam.docx · Web viewശ ര മഹ ദ വന തന ന ആശ രയ ക ക ന ന എല ല ഭക തര ല ദയ

Mar 02, 2020

Download

Documents

dariahiddleston
Welcome message from author
This document is posted to help you gain knowledge. Please leave a comment to let me know what you think about it! Share it to your friends and learn new things together.
Transcript

മഹേശ്വര വ്രതം

ശ്രീ മഹേശ്വര വ്രതം

തിമ്മരാജു വിശ്വപതി രാമകൃഷ്ണ മൂര്ത്തി

( T.V.R.K Murthy )

ഓം തത് പുരുഷായ വിദ്മഹേ

മഹാദേവായ ദീമഹി

തന്നോ രുദ്ര പ്രചോദയാത്

ശ്രീരസ്തു ശുഭമസ്തു അവിഗ്നമസ്തു

ശ്രീ മഹേശ്വര വൃതം

തിമ്മരാജു വിശ്വപതി രാമകൃഷ്ണ മൂര്ത്തി

(T.V.R.K Moorthy)

Shri Designs

Vedic Logo designers

WWW.lordofsevenhills.com

PH: +91 98494 43752

Hyderabad

2016

ശ്രീ മഹേശ്വര വ്രതം

തിമ്മരാജു വിശ്വപതി രാമകൃഷ്ണ മൂര്ത്തി

( T.V.R.K Moorthy )

© All copy rights reserved with the author

First Edition: 2014 (Telugu)

2016 (English)

2017 (Malayalam)

Price:

For copies contact:

“Viswapathi”

T.V.R.K. Murthy, M. Tech

Flat no. 202, Vijaya towers

Kalyan Nagar, Phase –III

Near Motinagar ‘X’ roads

Hyderbad – 500 018, Telangana, India

Ph: + 91 40 23833752

Mob: + 91 98494 43752

Website : www.lordofsevenhills.com

www.vratams.com

Email: [email protected]

[email protected]

[email protected]

Designed & Printed at:

SRI VASAVI PRINTERS,

1A, 1st Floor, Ameepet,

Hyderabad. 9989277178

ആമുഖം

ബ്രഹ്മമുരാരി സുരാര്ചിത ലിംഗം

നിര്മല ഭാസിത ശോഭിത ലിംഗം

ജന്മജ ദുഃഖ വിനാശക ലിംഗം

തത് പ്രണമാമി സദാശിവ ലിംഗം

ശ്രീ പരമേശ്വരന് കൃപാനിധിയും മംഗളകാരിയുമായ ഭഗവാനാണ്. ഭഗവാനെ ധ്യാനിക്കുന്ന എല്ലാ ഭക്തരേയും അദ്ദേഹം ശ്രേയസും, അഭിവൃദ്ധിയും നല്കി സദാ സമയവും കാത്തു രക്ഷിക്കും. ദിവസവും ഒരു പ്രവശ്യമെങ്കിലും ശ്രീപരമേശ്വരനെ ധ്യാനിക്കുന്നവരില് പോലും പ്രസാദം ചൊരിയുന്ന ഭക്ത വത്സലനാണ് ശിവ ഭഗവാന്. ആത്മാര്ത്ഥതയോടെ നിഷ്കളങ്കമായി ഭഗവാനെ ഭജിക്കുന്നവരുടെ സകല ദുഃഖങ്ങളും ദുരിതങ്ങളും അദ്ദേഹം ഇല്ലായ്മ ചെയ്യും. മഹാദേവ നാമങ്ങള് ജപിക്കുന്ന ഭക്തര്ക്ക് ഒരിക്കലും നവഗ്രഹ ദോഷങ്ങള് ബാധിക്കുകയില്ല.

ശ്രീ പരമേശ്വരന്റെ അനുഗ്രഹത്താലാണ് എനിക്ക് ഈ മഹേശ്വര വ്രതം എഴുതാനുള്ള ഭാഗ്യം സിദ്ധിച്ചത്. ദേവി ദേവന്മാരെകുറിച്ചുള്ള എന്റെ ഓരോ പുസ്തകങ്ങളെഴുതുന്ന സമയത്തും എനിക്ക് അവരുടെ ലീലവിലാസങ്ങള് കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഈ പുസ്തകം എഴുതുന്ന അവസരത്തിലും എനിക്ക് അതിനുള്ള അവസരം ലഭിച്ചു. ഈ വ്രതപുസ്തകമെഴുതാന് തുടങ്ങിയപ്പോള് തന്നെ അപ്രതീക്ഷിതമായി ശ്രീ ചന്ദ്രമൌലേശ്വര സ്വാമികളുടെ (ശങ്കരമഠം ഹൈദ്രബാദ്) ദര്ശനം എനിക്ക് ലഭിച്ചു. അതിനു ശേഷം പെട്ടന്നുതന്നെ വളരെ പ്രൌഢമായ രണ്ടു ശിവ ക്ഷേത്രങ്ങള് സന്ദര്ശിക്കുവാനുള്ള ഭാഗ്യവും എനിക്ക് കിട്ടി. ഈ പുസ്തകത്തില് ഉപയോഗിച്ചിരിക്കുന്ന ഓരോ വാക്കുകളും പരമശിവന്റെ ആശിര്വാദത്തോടെ എനിക്ക് ലഭിച്ചവയാണ്. ഞാന് ഈ പുസ്തകം എഴുതുന്ന അവസരത്തില് ഭഗവാന്റെ ഇളയ പുത്രനായ ബാലമുരുകന് പുഞ്ചിരിയോടെ എന്നെ നോക്കികൊണ്ട് മുന്നില് നില്ക്കുകയായിരുന്നു. ഇപ്പോഴും ആ ദിവ്യരൂപം എന്റെ മുന്നില് തന്നെയുണ്ട്. എന്നെ പോലുള്ള ഒരു സാധാരണ വ്യക്തിക്ക് ദേവീ ദേവന്മാരെ കുറിച്ചുള്ള ധാരാളം പുസ്തകങ്ങള് എഴുതാനുള്ള മഹാഭാഗ്യം നല്കിയതിന് എല്ലാ ദൈവങ്ങളേയും ഞാന് സാഷ്ടാംഗം പ്രണമിക്കുന്നു. മറ്റൊരു ആകര്ഷകമായ സംഗതി ഈ പുസ്തകത്തിന്റെ പ്രിന്റിംഗ് ജോലികള് ആരംഭിച്ചത് ഭഗവാന്റെ തിരു നക്ഷത്രമായ തിരുവാതിര ദിനത്തിലാണ്. ഭഗവാന്റെ വരപ്രസാദമായി ഞാന് ഇതിനെ കാണുന്നു.

ഈ വ്രത പുസ്തകത്തിന്റെ അച്ചടി ജോലികള് ചെയ്ത ശ്രീ വാസാവി പ്രിന്റേര്സ് ഉടമ ശ്രീമാന്/ശ്രീമതി ജഗദീഷിനെ ഞാന് നന്ദി അറിയിക്കുന്നു. ഭഗവാന്റെ അനുഗ്രഹം നിരന്തരം അവര്ക്ക് ലഭിക്കുമാറാകട്ടെ. ഈ പവിത്ര വ്രത പുസ്തകത്തിന്റെ ആദ്യ അച്ചടി ജോലി ചെയ്യ്ത കതംറെഡ്ഡി, ശിവകുമാര്റെഡ്ഡി, ശ്രീമതി ഗിരിജ, (ഗൌതമി വിദ്യാ ധമമം, ഹൈദ്രബാദ്) എന്നിവരെയും എന്റെ കൃതജ്ഞത അറിയിക്കുന്നു. മുന്പറഞ്ഞ എല്ലാ വ്യക്തികള്ക്കും അവരുടെ കുടുംബങ്ങള്ക്കും എല്ലായിപ്പോഴും ഉമാ മഹേശ്വര സ്വാമികളുടെ അനുഗ്രഹാശിസ്സുകള് ഉണ്ടാകാന് ഞാന് അകമഴിഞ്ഞു പ്രാര്ഥിക്കുന്നു.

ഈ വ്രത പുസ്തകം പ്രസിദ്ധീകരിക്കാന് സഹായിച്ച എല്ലാ വ്യക്തികളേയും ഭക്തിപുരസ്സരം മഹേശ്വര വ്രതം ചെയ്യുകയും കഥകള് വായിക്കുകയും പ്രസാദം സ്വീകരിക്കുകയും ചെയ്യുന്ന നിങ്ങളെപ്പോലുള്ള എല്ലാ ഭക്തരേയും ആരോഗ്യവും സമ്പത്തും ഐശ്വര്യവും നല്കി അനുഗ്രഹിക്കാന് ഞാന് ഭഗവാനോട് കേണപേക്ഷിക്കുന്നു.

“സര്വ്വജന സുഖിനോ ഭവന്തു”

“ശ്രീ ഉമാമഹേശ്വര കടാക്ഷ സിദ്ധിരസ്തു

സമസ്ത സന്മംഗളാനി ഭവന്തു”

തിമ്മരാജു വിശ്വപതി രാമകൃഷ്ണ മൂര്ത്തി

ഹൈദ്രബാദ്

വ്രതം ചെയ്യേണ്ട രീതികള്

· ഈ വ്രത പുസ്തകം യാതൊരു നിബന്ധനകളും കൂടാതെ ആര്ക്കുവേണമെങ്കിലും ഏതു സമയത്തും വായിക്കാവുന്നതാണ്. ഇത് വായിക്കുന്നതിന് പ്രായപരിധിയോ ജാതിമത വ്യത്യാസമോയില്ല.

· ഇത് സ്ത്രീകള്ക്കും പുരുഷന്മാര്ക്കും പഞ്ചാംഗത്തിന്റെ അടിസ്ഥാനത്തില് സമയമോ, കാലമോ നോക്കാതെ ഏതു മാസത്തിലോ, ദിവസത്തിലോ വായിക്കാവുന്നതാണ്.

· ഈ വ്രതം ചെയ്യാന് ഏറ്റവും മംഗളകരമായ ദിവസം തിങ്ങളാഴ്ചയും, ഏകാദശിയും, പൌര്ണ്ണമി ദിനങ്ങളുമാണ്.

· കാര്ത്തിക മാസത്തിലെ എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും ഈ വ്രതം തുടര്ച്ചയായി ചെയ്യുന്ന ഭക്തര്ക്ക് അവരുടെ മുജ്ജന്മ പാപങ്ങള് എല്ലാം നീങ്ങി പുണ്യം ലഭിക്കും. ഈ വ്രതം ചെയ്യുന്നതിനുവേണ്ടി ഉപവസിക്കേണ്ട ആവശ്യമില്ല.

· വ്രതം ചെയ്യുന്നതിനു മുന്പ് വിനായകനേയും നവഗ്രഹ ഭഗവാന്മാരേയും അഷ്ടദിക്പാലകരേയും നമസ്കരിക്കണം. അതിനു ശേഷം കുടുംബത്തിലെ ഓരോ വ്യക്തിയുടേയും പേരും നക്ഷത്രവും മനസ്സില് സ്മരിക്കണം. പിന്നീട് പാര്വതിദേവിയുടേയും ശിവഭഗവാന്റെയും അഷ്ടോത്തരം സതനാമാവലി ഭക്തി പൂര്വ്വം വായിച്ചതിനുശേഷം അതംഗ പൂജ ചെയ്യുക. അതിനുശേഷം അഞ്ച് കഥകളും ഭക്തിയോടെ വായിക്കണം. ഭഗവാന് ഏതങ്കിലും പഴങ്ങള് നൈവേദ്യമായി സമര്പ്പിക്കണം.

· ദമ്പതികള് ഒന്നിച്ചിരുന്ന് ഈ വ്രതം ചെയ്യണമെന്ന് യാതൊരു നിര്ബന്ധവുമില്ല. ഓരോരുത്തരുടേയും സൗകര്യമനുസരിച്ച് ആര്ക്കുവേണമെങ്കിലും ഈ വ്രതം ചെയ്യാവുന്നതാണ്. എന്നാല് ദമ്പതികള് ഒന്നിച്ചിരുന്ന് ഈ വ്രതം ചെയ്താല് ഏറ്റവും ഉത്തമമാണ്.

· നിര്ഭാഗ്യവശാല് പങ്കാളി നഷ്ടപ്പെട്ടവര്ക്കും യാതൊരു മടിയുംകൂടാതെ ഈ വ്രതം ചെയ്യാവുന്നതാണ്. അവര്ക്ക് മനസമാധാനവും ശാന്തിയും ലഭിക്കും.

· ആരോഗ്യ പ്രശനമുള്ളവര് കൃത്യമായി ഭക്തിയോടെ എല്ലാ തിങ്കളാഴ്ചകളിലും ഈ വ്രതം ചെയ്യ്താല് അവര്ക്ക് ആരോഗ്യം വീണ്ടുകിട്ടും. ഭഗവാന് നിവേദ്യമായി പഴമോ പേരക്കയോ വെയ്ക്കാവുന്നതാണ്.

· ഭക്തന്മാര് ഒത്തുകൂടി എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും ഏതങ്കിലും ശിവ ക്ഷേത്രത്തിലിരുന്ന് ഈ വ്രതം ചെയ്യുകയാണെങ്കില് ആ ക്ഷേത്രം വളരെ പ്രസിദ്ധവും വിശുദ്ധവുമായി തീരും. ഭഗവാന് തന്റെ ഭക്തരെ വളരെ ഐശ്വര്യവും സന്തോഷപ്രദവുമായ ജീവിതം നല്കി അനുഗ്രഹിക്കും.

· മഹാദേവന്റെ ദിവ്യ ക്ഷേത്രത്തിലോ ജ്യോതിര്ലിംഗ ക്ഷേത്രത്തിലോ ഇരുന്നാണ് ഈ വ്രതം ചെയ്യുന്നതെങ്കില് ഭക്തരുടെ എല്ലാ മുജ്ജന്മ ദോഷങ്ങള് മാറുകയും ആരോഗ്യവും ഐശ്വര്യവും ദീര്ഘായുസ്സും ലഭിക്കുകയും ചെയ്യും.

· സന്താനഹീനരായ ദമ്പതികള് തിങ്കള് മുതല് ബുധന് വരെ തുടര്ച്ചയായി മൂന്ന് ദിവസം ഈ വ്രതം ചെയ്യുകയാണെങ്കില് അവര്ക്ക് തീര്ച്ചയായും ഭഗവാന്റെ അനുഗ്രഹത്താല് സന്താനഭാഗ്യം ലഭിക്കും. അവിവാഹിതരായ യുവതി യുവാകള് ഈ വ്രതം ഭക്തിയോടെ ചെയ്യ്താല് അവര്ക്ക് പെട്ടന്നുതന്നെ നല്ല വിവാഹ ബന്ധം ലഭിക്കുന്നതാണ്.

· ഈ വ്രതം ചെയ്യാന് അസൗകര്യമുള്ള കുട്ടികള് വിദേശത്തു വസിക്കുന്ന ബന്ധുമിത്രാദികള് രോഗികള് എന്നിവര്ക്കുവേണ്ടി അവരുടെ ബന്ധുക്കള്ക്ക് ഈ വ്രതം ചെയ്യാവുന്നതാണ്.

· ഒരു പ്രധാന പുരോഹിതന്റെ കാര്മ്മികത്വത്തില് മഹേശ്വര വ്രതം ചെയ്യിക്കാവുന്നതാണ്. അദ്ദേഹം കലശം സ്ഥാപിച്ച് അഷ്ടദിക്പാലകരേയും നവഗ്രഹ ഭഗവാന്മാരേയും നമസ്കരിച്ച് നമ്മളുടെ മറ്റ് ഇഷ്ട ദേവതകളേയും സ്ഥാപിച്ച് ഈ വ്രതം ചെയ്യ്താല് കൂടുതല് ഫല സിദ്ധിയും ഐശ്വര്യവും ലഭിക്കും.

· വളരെ ഭക്തിപുരസ്സരം ഈ വ്രതം ചെയ്യുകയും കഥകള് വായിക്കുകയും ചെയ്താല് ശ്രീ മഹാദേവന്റെ എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കുന്നതാണ്.

തിമ്മരാജു വിശ്വപതി രാമകൃഷ്ണ മൂര്ത്തി

ഹൈദരബാദ്

അതംഗ പൂജ

( ഈ പ്രാര്ത്ഥന ശ്രീ ശിവ ഭഗവാന്റെ ഓരോ ശരീരഭാഗങ്ങളിലേക്ക് സമര്പ്പിക്കപ്പെടുന്നതാണ്. ഓരോ വരി ചൊല്ലിയതിനുശേഷം പൂക്കളോ, അക്ഷതയോ, വിഭൂതിയോ, കുങ്കുമമോ അര്പ്പിക്കേണ്ടതാണ്.)

ഓം ശങ്കരായ നമ: പാദൗ പൂജയാമി

ഓം ശിവായ നമ: ജംഘേ പൂജയാമി

ഓം മഹേശ്വരായ നമ:ജാനൂനി പൂജയാമി

ഓം ത്രിലോകേശായ നമ: ഊരു പൂജയാമി

ഓം ഋശഭരൂഡായ നമ:ഗുഹ്യം പൂജയാമി

ഓം ഭസ്മമോദൂളിത വിഗ്രഹായ നമ:കഠിം പൂജയാമി

ഓം മൃത്യുഞ്ജയായ നമ:നാഭിം പൂജയാമി

ഓം രുദ്രായ നമ:ഉദരം പൂജയാമി

ഓം സാംബായ നമ: ഹൃദയം പൂജയാമി

ഓം ഭുജംഗ ഭൂഷണായ നമ: ഹസ്തൗ പൂജയാമി

ഓം സദാശിവായ നമ:ഭുജൗ പൂജയാമി

ഓം വിശ്വേശരായ നമ: കണ്ഠം പൂജയാമി

ഓം ഗിരിശായ നമ:മുഖം പൂജയാമി

ഓം ത്രിപുരാന്തകായ നമ:നേത്രൈ പൂജയാമി

ഓം വിരൂപാക്ഷായ നമ:ലലാടം പൂജയാമി

ഓം ഗംഗാധരായ നമ: ശിരസ്സ് പൂജയാമി

ഓം ജടാധരായ നമ: മൌളിം പൂജയാമി

ഓം പശുപതയേ നമ:സര്വ്വാംഗാനി പൂജയാമി

ശ്രീപരമേശ്വര സര്വ്വാംഗാനി പുജാംസമര്പ്പയാമി

ശുദ്ധ സ്പടിക സങ്കാശം നാഗാഭരണ ഭൂഷിതം

വേദ വേദാന്ദ തത്വജ്ഞാനം വന്ദേ ശുഭം ഉമാപതിം

ശിവ അഷ്ടോത്തര ശതനാമവലി

ഓം ശിവായ നമ:

ഓം സ്വരമയായ നമ:

ഓം മഹേശ്വരായ നമ:

ഓം ത്രയീമൂര്ത്തയേ നമ:

ഓം ശംഭവേ നമ:

ഓം അനീശ്വരായ നമ:

ഓം പിനാകിനേ നമ:

ഓം സര്വ്വജ്ഞായ നമ:

ഓം ശശിശേഖരായ നമ:

ഓം പരമാത്മനേ നമ:

ഓം വാമദേവായ നമ:

ഓം സോമാസൂര്യാഗ്നിലോചനായ നമ:

ഓം വിരൂപാക്ഷായ നമ:

ഓം ഹവിഷേ നമ:

ഓം കപര്ദ്ദിനേ നമ:

ഓം യജ്ഞമയായ നമ: 50

ഓം നീലലോഹിതായ നമ:

ഓം സോമായ നമ:

ഓം ശങ്കരായ നമ: 10

ഓം പഞ്ചവക്ത്രായ നമ:

ഓം ശൂലപാണയേ നമ:

ഓം സദാശിവായ നമ:

ഓം ഖട്വാംഗിനേ നമ:

ഓം വിശ്വേശ്വരായ നമ:

ഓം വിഷ്ണുവല്ലഭായ നമ:

ഓം വീരഭദ്രായ നമ:

ഓം ശിപവിഷ്ടായ നമ:

ഓം ഗണനാഥായ നമ:

ഓം അംബികാനാഥായ നമ:

ഓം പ്രജാപതയേ നമ:

ഓം ശ്രീകണ്ഠായ നമ:

ഓം ഹിരണ്യരേതസേ നമ:

ഓം ഭക്തവത്സലായ നമ:

ഓം ദുര്ധര്ഷായ നമ:

ഓം ഭവായ നമ:

ഓം ഗിരീശായ നമ: 60

ഓം ശര്വ്വായ നമ:

ഓം ഗിരിശായ നമ:

ഓം ത്രിലോകേശായ നമ: 20

ഓം അനഘായ നമ:

ഓം ശിതികണ്ഠായ നമ:

ഓം ഭുജംഗഭൂഷണായ നമ:

ഓം ശിവാപ്രിയായ നമ:

ഓം ഭര്ഗ്ഗായ നമ:

ഓം ഉഗ്രായ നമ:

ഓം ഗിരിധന്വിനേ നമ:

ഓം കപര്ദ്ദിനേ നമ:

ഓം ഗിരിപ്രിയായ നമ:

ഓം കാമാരയേ നമ:

ഓം കൃത്തിവാസസേ നമ:

ഓം അന്ധകാസുരസൂദനായ നമ:

ഓം പുരാരാതയേ നമ:

ഓം ഗംഗാധരായ നമ:

ഓം ഭഗവതേ നമ:

ഓം ലലടാക്ഷായ നമ:

ഓം പ്രമഥാധിപായ നമ: 70

ഓം കാലകാലായ നമ:

ഓം മൃത്യുഞ്ജയായ നമ:

ഓം കൃപാനിധയെ നമ: 30

ഓം സൂക്ഷ്മതനവേ നമ:

ഓം ഭീമായ നമ:

ഓം ജഗദ്വ്യാപിനേ നമ:

ഓം പരശുഹസ്തായ നമ:

ഓം ജഗദ്ഗുരവേ നമ:

ഓം മൃഗപാണയേ നമ:

ഓം വ്യോമകേശായ നമ:

ഓം ജടാധരായ നമ:

ഓം മഹാസേനജനകായ നമ:

ഓം കൈലാസവാസിനേ നമ:

ഓം ചാരുവിക്രമായ നമ:

ഓം കവചിനേ നമ:

ഓം രുദ്രായ നമ:

ഓം കഠോരായ നമ:

ഓം ബുധപതയേ നമ:

ഓം ത്രിപുരാന്തകായ നമ:

ഓം സ്ഥാണവേ നമ: 80

ഓം വൃഷാങ്കായ നമ:

ഓം അഹിര്ബുധ്ന്യായ നമ:

ഓം വൃഷഭാരൂഡായ നമ: 40

ഓം ദിഗംബരായ നമ:

ഓം ഭസ്മോദ്ധൂളിതവിഗ്രഹായ നമ:

ഓം ആഷ്ടമൂര്ത്തയേ നമ:

ഓം സാമപ്രിയായ നമ:

ഓം അനേകാത്മാനേ നമ:

ഓം സാത്വികായ നമ:

ഓം പുഷദന്തഭിദേ നമ:

ഓം ശുദ്ധവിഗ്രഹായ നമ:

ഓം അവ്യഗ്രായ നമ:

ഓം ശാശ്വതായ നമ:

ഓം ഭഗനേത്രഭിദേ നമ:

ഓം ഖണ്ഡപരശവേ നമ:

ഓം ദക്ഷാദ്ധ്വരഹരായ നമ: 100

ഓം അജായ നമ:

ഓം ഹരായ നമ:

ഓം പാശവിമോചനായ നമ: 90

ഓം അവ്യക്തായ നമ:

ഓം മൃഡായ നമ:

ഓം സഹസ്രാക്ഷായ നമ:

ഓം പശുപതയേ നമ:

ഓം സഹസ്രപദേ നമ:

ഓം ദേവായ നമ:

ഓം അപവര്ഗ്ഗപ്രദായ നമ:

ഓം മഹാദേവായ നമ:

ഓം അനന്തായ നമ:

ഓം അവ്യയായ നമ:

ഓം താരകായ നമ:

ഓം ഹരായ നമ:

ഓം പരമേശ്വരായ നമ:

ശ്രീ പാര്വതി അഷ്ടോത്തര ശതനാമവലി

ഓം പാര്വത്യൈ നമ:

ഓം ശിവദൂത്യൈ നമ:

ഓം മഹാദേവ്യൈ നമ

ഓം വിശാലാക്ഷ്യൈ നമ:

ഓം ജഗന്മാത്രൈ നമ

ഓം ചാമുണ്ഡായൈ നമ:

ഓം സരസ്വത്യൈ നമ

ഓം വിഷ്ണുസോദര്യൈ നമ:

ഓം ചന്ദ്രികായൈ നമ

ഓം ചിത്കലായൈ നമ:

ഓം ലോകജനന്യൈ നമ

ഓം ചിന്മയകാരിണ്യൈ നമ

ഓം സര്വ്വദേവാദിദേവതായൈ നമ

ഓം മഹിഷാസുര മര്ദ്ദിന്യൈ നമ

ഓം ഗൌര്യൈ നമ

ഓം കാര്ത്യായന്യൈ നമ

ഓം പരാദേവ്യൈ നമ:

ഓം കാലരൂപായൈ നമ

ഓം ഈശാനായൈ നമ:

ഓം ഗിരിജായൈ നമ:

ഓം നാഗേന്ദ്രതനയായൈ നമ:

ഓം മേനകാത്മജായൈ നമ:

ഓം സതിയൈ നമ:

ഓം ഭവാന്യൈ നമ:

ഓം ബ്രഹ്മാചാരിന്യൈ നമ:

ഓം ശ്രീ മാത്രൈ നമ:

ഓം സര്വാന്യൈ നമ:

ഓം മഹാഗൌര്യൈ നമ:

ഓം ദേവമാത്രൈ നമ:

ഓം രമായൈ നമ:

ഓം ത്രിലോച്ചനായൈ നമ:

ഓം സുസ്മിതായൈ നമ:

ഓം ബ്രഹ്മണ്യൈ നമ:

ഓം ബ്രഹ്മസ്വരൂപിണ്യൈ നമ:

ഓം വൈഷ്ണവ്യൈ നമ:

ഓം രാജലക്ഷ്മ്യൈ നമ:

ഓം രൗദ്രായൈ നമ:

ഓം ശിവ പ്രിയായൈ നമ:

ഓം കാളരാത്രൈ നമ:

ഓം നാരായണ്യൈനമ:

ഓം തപസ്വിന്യൈ നമ:

ഓം മഹാശക്ത്യൈ നമ:

ഓം നവോദായൈ നമ:

ഓം വാമദേവ്യൈ നമ:

ഓം ഭാഗ്യദായിന്യൈ നമ:

ഓം വരദായൈ നമ:

ഓം അന്നപൂര്ണ്ണായൈ നമ:

ഓം ഭയനാശിന്യൈ നമ:

ഓം സദാനന്ദായൈ നമ:

ഓം വാക്ദേവ്യൈ നമ:

ഓം യവനായൈ നമ:

ഓം വചന്യൈ നമ:

ഓം മോഹിന്യൈ നമ:

ഓം വരാഹ്യൈ നമ:

ഓം അഗ്നയസുദായൈ നമ:

ഓം വിശ്വതോഷിണ്യൈ നമ:

ഓം ജ്ഞാനഗമ്യായൈ നമ:

ഓം വര്ദ്ധനീയായൈ നമ:

ഓം നിത്യായൈ നമ:

ഓം വിശാലക്ഷ്യൈ നമ:

ഓം നിത്യസ്വരൂപിണ്യൈ നമ:

ഓം കുലസമ്പ്രദ്പ്രദായിന്യൈ നമ:

ഓം കമലായൈ നമ:

ഓം മാതംഗ്യൈ നമ:

ഓം കമലാകാര്യൈ നമ:

ഓം അംബായൈ നമ:

ഓം രക്തവര്ണ്ണായൈ നമ:

ഓം നിഖിലയോഗിന്യൈ നമ:

ഓം കലാനിധിയൈ നമ:

ഓം മന്ത്രേശ്വര്യൈ നമ:

ഓം മധുപ്രിയായൈ നമ:

ഓം ബാലായൈ നമ:

ഓം കല്യാണ്യൈ നമ:

ഓം സാമായൈ നമ:

ഓം കരുണായൈ നമ:

ഓം ധീരായൈ നമ:

ഓം ജനസ്ഥാനായൈ നമ:

ഓം മുനിമോക്ഷപ്രദായിന്യൈ നമ:

ഓം വീരപത്ന്യൈ നമ:

ഓം ധരധരഭാവായൈ നമ:

ഓം വിരൂപാക്ഷ്യൈ നമ:

ഓം മുക്ത്യായൈ നമ:

ഓം വീരാദിതായൈ നമ:

ഓം പരമന്ത്രായൈ നമ:

ഓം ഹേമഭാസായൈ നമ:

ഓം വരപ്രദായൈ നമ:

ഓം സൃഷ്ടിരൂപിണ്യൈ നമ:

ഓം കല്യാണ്യൈനമ:

ഓം സൃഷ്ടിസംഹാരകാരിണ്യൈ നമ:

ഓം വാഗ്ഭവ്യൈ നമ:

ഓം രഞ്ചനായൈ നമ:

ഓം ദേവ്യൈ നമ:

ഓം യൗവനകാരായൈ നമ:

ഓം ക്ലീംകാരിണ്യൈ നമ:

ഓം പരമേശ്വരപ്രിയായൈ നമ:

ഓം സംവിധായൈ നമ:

ഓം പരായൈ ന

ഓം ഈശ്വര്യൈ നമ:

ഓം പുഷ്പിണ്യൈ നമ:

ഓം ഹ്രീംകാരബീജായൈ നമ:

ഓം പുഷ്പകാരായൈ നമ:

ഓം ശംബവ്യൈ നമ:

ഓം പുരുഷാര്ത്ഥപ്രദായിന്യൈ നമ:

ഓം പ്രണവാത്മികായൈ നമ:

ഓം മഹാരൂപായൈ നമ:

ഓം മഹാഗൌര്യൈ നമ:

ഓം മഹാരൗദ്രായൈ നമ:

ഓം ധീരജനപ്രിയായൈ നമ:

ഓം കാമാക്ഷ്യൈനമ:

ഓം ശുഭപ്രദായൈ നമ:

ലിംഗാഷ്ടകം

ബ്രഹ്മമുരാരി സുരാര്ചിത ലിംഗംനിര്മല ഭാസിത ശോഭിത ലിംഗം |ജന്മജ ദുഃഖ വിനാശക ലിംഗംതത് പ്രണമാമി സദാശിവ ലിംഗം -1

ദേവമുനി പ്രവരാര്ചിത ലിംഗംകാമദഹന കരുണാകര ലിംഗം |രാവണ ദര്പ വിനാശന ലിംഗംതത് പ്രണമാമി സദാശിവ ലിംഗം - 2

സര്വ്വ സുഗന്ധ സുലേപിത ലിംഗംബുദ്ധി വിവര്ധന കാരണ ലിംഗം |സിദ്ധ സുരാസുര വന്ദിത ലിംഗംതത് പ്രണമാമി സദാശിവ ലിംഗം - 3

കനക മഹാമണി ഭൂഷിത ലിംഗംഫണിപതി വേഷ്ടിത ശോഭിത ലിംഗം |ദക്ഷ സുയജ്ഞ വിനാശന ലിംഗംതത് പ്രണമാമി സദാശിവ ലിംഗം – 4

കുങ്കുമ ചംദന ലേപിത ലിംഗംപങ്കജ ഹാര സുശോഭിത ലിംഗം |സഞ്ചിത പാപ വിനാശന ലിംഗംതത് പ്രണമാമി സദാശിവ ലിംഗം - 5

ദേവഗണാര്ചി സേവിത ലിംഗം

ഭാവൈര് ഭക്ഷി ഭിരേവ ച ലിംഗംദിനകര കോടി പ്രഭാകര ലിംഗംതത് പ്രണമാമി സദാശിവ ലിംഗം - 6

അഷ്ടദളോപരി വേഷ്ടിത ലിംഗംസര്വ്വ സമുദ്ഭവ കാരണ ലിംഗം |അഷ്ടദരിദ്ര വിനാശന ലിംഗംതത് പ്രണമാമി സദാശിവ ലിംഗം - 7

സുരഗുരു സുരവര പൂജിത ലിംഗംസുരവന പുഷ്പ സദാര്ചിത ലിംഗം |പരാത്പരം പരമാത്മക ലിംഗംതത് പ്രണമാമി സദാശിവ ലിംഗം - 8

ലിങ്ഗാഷ്ടകമിദം പുണ്യം യഃ പഠേശ്ശിവ സന്നിധൗ |ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ||

ശ്രീ മഹേശ്വര വ്രതം

ശിവ ശര്മ്മ ദിവ്യകഥ -1

ശ്രീ മഹാദേവന് തന്നെ ആശ്രയിക്കുന്ന എല്ലാ ഭക്തരിലും ദയാ ദാക്ഷിണ്യം ചൊരിയുന്ന കരുണാമയനാണ്. ദിവസവും ഒരു പ്രാവശ്യമെങ്കിലും “ഓം നമ ശിവായ” ഒരുവിടുന്ന ഭക്തരില്പ്പോലും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും. നിരന്തരം ശ്രീ പരമേശ്വരനെ ധ്യാനിക്കുന്ന ഭക്തന് യാതൊരുവിധ ദോഷങ്ങളോ മരണഭീതിയോ ഉണ്ടാകില്ല. മാത്രവുമല്ല ഭഗവാന് സകലവിധ ഐശ്വര്യങ്ങളും ആരോഗ്യവും നല്കി അനുഗ്രഹിക്കുകയും ചെയ്യും. ഈ മഹേശ്വര വ്രതം എഴുതുവാന് ശ്രീ തിമ്മരാജു വിശ്വപതി രാമകൃഷ്ണ മൂര്ത്തിയെ ഭഗവാന് നേരിട്ട് നിയോഗിക്കപ്പെട്ടതാണ്. പരിശുദ്ധ മനസ്സോടും തികഞ്ഞ ഭക്ത്തിയോടും കൂടി ഈ വ്രതം ചെയ്യുകയും ഭഗവാനെ സ്മരിക്കുകയും ചെയ്യുന്ന എല്ലാ ഭക്തരേയും ശിവസ്വാമി യഥേഷ്ടം ധനവും സകല ഐശ്വര്യങ്ങളും നല്കി അനുഗ്രഹിക്കും.

ഒരിക്കല് കാവേരി നദീതീരത്ത് ശിവശര്മ്മ എന്നു പേരായ ഒരു തികഞ്ഞ ശിവ ഭക്തന് ജീവിച്ചിരുന്നു. അദ്ദേഹം ഒരു പണ്ഡിതനും ശാസ്ത്രങ്ങളില് വളരെ ഗ്രാഹ്യവുമുള്ള ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ജ്ഞാനത്തിനും കഴിവുകള്ക്കും പകരം വെയ്ക്കുവാനായി മറ്റൊരു വ്യക്തിയും ആ നാട്ടിലില്ലായിരുന്നു.

ശിവശര്മ്മ ദമ്പതികളക്ക് രണ്ട് പെണ്മക്കളുണ്ടായിരുന്നു. ശിവസ്വാമിയുടെ അനുഗ്രഹത്താല് അവര് വിവാഹതരായി നല്ല നിലയില് ജീവിയ്ക്കുകയായിരുന്നു. അദ്ദേഹവും ഭാര്യ സുമതിയും വളരെ ധര്മ്മനിഷ്ഠയോടും സഹകരണത്തോടും കൂടി ജീവിച്ചിരുന്നു. എല്ലാ ഏകാദശി ദിവസവും യാതൊരു മുടക്കവും കൂടാതെ ഏകാദശി രുദ്രാഭിഷേകം ചെയ്യുകയും അതേ ദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തുന്ന എല്ലാവര്ക്കും പ്രസാദവും ഭക്ഷണവും നല്കുകയും പതിവായിരുന്നു. ദിവസം മുഴുവന് അവര് മഹേശ്വര നാമം ഉരുവിട്ടുകൊണ്ടിരുക്കും. അവിചാരിതമായി ഒരു ദിവസം അദ്ദേഹത്തിന്റെ കണ്ണിന് അസുഖം ബാധിച്ച് കാഴ്ചശക്തി കുറയാന് തുടങ്ങി. ധാരാളം ചികിത്സ നടത്തിയിട്ടും അസുഖം ഭേദമായില്ല. ദിനം തോറും അദ്ദേഹത്തിന്റെ അവസ്ഥ കൂടുതല് വഷളായി. ഒരു ദിവസം നടക്കുന്നതിനിടയില് അന്ധത കാരണം അദ്ദേഹം താഴെവീണ് കാല്മുട്ടുകള്ക്ക് രണ്ടിനും പൊട്ടല് സംഭവിച്ചു.

തങ്ങള് ഭഗവാന് ശ്രീ പരമേശ്വരന്റെ കറതീര്ന്ന ഭക്തരായിരിന്നിട്ടും എന്തുകൊണ്ടാണ് ഇത്രയധികം പ്രയാസങ്ങള് തങ്ങള്ക്ക് നേരിടേണ്ടി വരുന്നതെന്നോര്ത്ത് അവര് വളരെയധികം ദുഖിച്ചു. ഭഗവാന് എന്തുകൊണ്ടാണ് തങ്ങള്ക്ക് ഇത്രധികം പ്രയാസങ്ങള് നല്കി കഷ്ടപ്പെടുത്തുന്നത്? യഥാര്ത്ഥത്തില് ശിവശര്മ്മയുടെ മുജ്ജന്മ പാപഫലങ്ങളാണ് അദ്ധേഹം ഇപ്പോള് അനുഭവിക്കുന്നത്. എല്ലാ മനുഷ്യജന്മങ്ങള്ക്കും അവരുടെ പൂര്വജന്മ കര്മ്മഫലങ്ങള് അനുഭവിക്കേണ്ട അവസ്ഥ ഉണ്ടാകും. കരുണാമയനായ ശ്രീ മഹാദേവന് തന്റെ പ്രിയ ഭക്തനായ ശിവശര്മ്മയുടെ മുജ്ജന്മ പാപങ്ങള് തീര്ത്ത് മുക്തി നല്കി സംരക്ഷിക്കുവാന് തീരുമാനിച്ചു. അടുത്ത സുപ്രഭാതത്തില് തന്നെ ശിവ ഭഗവാന് ഒരു ബ്രാഹ്മണന്റെ രൂപം ധരിച്ച് ശിവശര്മ്മയുടെ വീട്ടിലെത്തി. ശിവശര്മ്മയും ഭാര്യയും വീട്ടിലെത്തിയ വൃദ്ധ ബ്രാഹ്മണന്റെ ദിവ്യത്തം കണ്ട് അദ്ദേഹത്തെ നമസ്കരിച്ചു. “സ്വാമിജി! അങ്ങയില് ഒരു ദിവ്യത്വം ഞങ്ങള് കാണുന്നു. ദയവു ചെയ്ത് ഞങ്ങളുടെ ഈ പ്രയാസങ്ങള് തരണംചെയ്യത് ജീവിതത്തില് മുന്നേറാനുള്ള വഴി പറഞ്ഞുതന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ.“ അവര് തൊഴുത് അപേക്ഷിച്ചു.

വൃദ്ധ ബ്രാഹ്മണരൂപത്തില് വന്ന ഭഗവാന് പറഞ്ഞു. “ ശിവശര്മ്മ, എനിക്ക് നിന്റെ ദുഃഖവും പ്രയാസവും മനസ്സിലാകുന്നുണ്ട്. ഈ അവസ്ഥ തരണംചെയ്യാന് ഞാന് നിനക്ക് ഒരു മാര്ഗ്ഗം പറഞ്ഞുതരാം. ഇവിടെ നിന്ന് ഒരു രാത്രി യാത്രചെയ്യ്താല് ‘ശിവിഗിരി’ എന്നുപേരായ ഒരു ചെറിയ മലയില് എത്തിച്ചേരും. ശിവഭഗവാന്റെ ഉഗ്രമൂര്ത്തിയാണ് അവിടുത്തെ പ്രതിഷ്ഠ. എത്രയും പെട്ടന്ന് നിങ്ങള് രണ്ടുപേരുംകൂടി ശിവഗിരി ദര്ശനം നടത്തിയാല് നിങ്ങളുടെ ജീവിതത്തിലുള്ള എല്ലാ ക്ലേശങ്ങളും പൂര്ണമായും മാറികിട്ടും. “

പിറ്റേ ദിവസം തന്നെ ശിവശര്മ്മയും ഭാര്യയും ശിവഗിരിയിലേക്ക് യാത്രതിരിച്ചു. ശിവശര്മ്മ ദമ്പതികള് അവിടെ കണ്ടത് കുത്തനെയുള്ള പരുപരുത്ത പടികളോടുകൂടിയ ശിവഗിരി മലയാണ്. ഇതു മനസ്സിലാക്കിയ ശിവശര്മ്മക്ക് സന്ദേഹമായി. തന്റെ ഈ പരിമിതമായ കാഴ്ചശക്തികൊണ്ട് മലകയറുവാന് പറ്റുമോ? മലയിറങ്ങിവരുന്ന ഭക്തരോട് മലമുകളിലെത്താന് എത്ര പടികളുണ്ടെന്ന് അദ്ദേഹം ആരാഞ്ഞു. എന്നാല് അവരുടെ മറുപടികേട്ട് അദ്ദേഹം തകര്ന്നു പോയി! മലമുകളില് എത്താന് ആയിരത്തിലേറെ പടികള് ഉണ്ടെന്നും രണ്ട് മണികൂറിലധികം സമയം കയറിയാലേ അവിടെ എത്തിച്ചേരുകയുള്ളൂ എന്നുമാണ് അവര് മറുപടി നല്കിയത്. “തന്റെ ഈ ദുര്ബ്ബലമായ കാലുകള് കൊണ്ട് എങ്ങനെ ഈ മല കയറും?” പെട്ടെന്ന് അദ്ദേഹത്തിന്റെ മനസ്സില് ആ വൃദ്ധ ബ്രാഹ്മണന്റെ രൂപം തെളിഞ്ഞു. എന്തുവില കൊടുത്തും തന്റെ ഭാര്യയുടെ സഹായത്താല് യാത്ര തുടരുവാന് അദ്ദേഹം തീരുമാനിച്ചു. കുത്തനെയുള്ള മലകയറ്റമായതിനാല് കുറച്ച് പടികള് കയറിയപ്പോള് തന്നെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടു.

ശിവശര്മ്മ ക്ഷീണത്താല് ഓരോ പത്ത് പടികള് കയറിയതിനു ശേഷവും വിശ്രമിക്കുക പതിവായിരുന്നു. എന്നാല് ഏകദേശം ഇരുനൂറു പടികള് കയറികഴിഞ്ഞപ്പോള് തനിക്ക് ഇനി ഒട്ടും മുന്നേറാന് സാധിക്കിലെന്നു മനസ്സിലാക്കിയ ശിവശര്മ്മ വളരെ വിഷണ്ണനായി താഴെ ഇരുന്നു. അദ്ദേഹത്തിന്റെ ഈ ദയനീയാവസ്ഥ കണ്ട ഒരു ഭക്തന് പറഞ്ഞു, “ സ്വാമി എന്നോടൊപ്പം വരൂ, നിങ്ങള്ക്ക് അനായാസം ഈ പടികള് കയറാന് സാധിക്കും.” അദ്ദേഹം നീട്ടിയ കയ്യില് ശിവശര്മ്മ പിടിച്ചു. പെട്ടന്നുതന്നെ തന്റെ ശരീരത്തില് ഒരു പ്രത്യേക ശക്തിയും ഊര്ജ്ജവും കിട്ടുന്നതായി ശിവശര്മ്മക്ക് അനിഭവപ്പെട്ടു. ആ അപരിചിതനായ ഭക്തന്റെ കയ്യില് പിടിച്ചുകൊണ്ടുതന്നെ വളരെ പെട്ടന്ന് മലമുകളില് അവര് എത്തിച്ചേര്ന്നു. അതിമനോഹരവും ആശ്ചര്യകരവുമായ ശിവസന്നിധിയില് എത്തിയപ്പോള് ശിവശര്മ്മ ദമ്പതികള് കണ്ണുകളടച്ച് ഭഗവാനെ തൊഴുത് പ്രണാമങ്ങള് അര്പ്പിച്ചു. എന്നാല് കണ്ണുകള് തുറന്നപ്പോള് അതിവിസ്മയകരമായ അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ കാഴ്ച ശക്തി പരിപൂര്ണ്ണമായി തിരിച്ചുകിട്ടിയിരിക്കുന്നു. സന്തോഷാധിക്യത്താല് അവര് വീണ്ടും വീണ്ടും ഭഗവാനെ തൊഴുത് വണങ്ങി. പെട്ടന്നുതന്നെ ശിവശര്മ്മയെ മലകയറാന് സഹായിച്ച ഭക്തനോട് നന്ദി പറയാനായി തിരിഞ്ഞു നോക്കുമ്പോള് അദ്ദേഹത്തെ ആ പരിസരത്തൊന്നും കാണാനില്ല. ശ്രീ മഹേശ്വരന്റെ മായാവിലാസം!! അല്ലാതെ മറ്റൊന്നുമല്ല. തന്റെ പരമ ഭക്തനായ ശിവശര്മ്മയെ സഹായിക്കാനായി ഭഗവാന് നേരിട്ട് വന്നതായിരുന്നു.

ശിവശര്മ്മ ദമ്പതികള് തീര്ത്ഥകുളത്തില് മുങ്ങികുളിച്ച് ശ്രീ മഹാദേവനെ തൊഴുതു വണങ്ങി. ആ ദിവ്യ ദര്ശനത്താല് അവരുടെ പൂര്വ്വജന്മ പാപങ്ങളെല്ലാം നീങ്ങി. അവര് രാപ്പകല് ആ ക്ഷേത്രാങ്കണത്തില് തന്നെ തങ്ങി പിറ്റേ ദിവസം വീട്ടില് തിരികെയെത്തി. കുറച്ചു ദിവസങ്ങള്ക്കുശേഷം ശിവശര്മ്മയുടെ മുട്ടുവേദനയും ശിവസ്വാമിയുടെ അനുഗ്രഹത്താല് വളരെ ഭേദമായി. അങ്ങനെ ശിവശര്മ്മ ദമ്പതികള് ശ്രീ മഹേശ്വരനെ ധ്യാനിച്ചും സേവിച്ചും ജീവിതം കഴിച്ചുകൂട്ടി, അവസാനം മോക്ഷവും നേടി.

ഓം നമ: പാര്വ്വതീ പതയെ നമ:

ഓം ഹര ഹര മഹാദേവ നമ:

ശങ്കരഭട്ട് കഥ -2

ശ്രീ പരമേശ്വരന് അനന്തവും, അവര്ണ്ണനീയവും, അരൂപിയുമായ ഉഗ്രമൂര്ത്തിയാണ്. സംഹാരത്തെ പ്രതിനിധാനം ചെയ്യുന്ന ശിവ ഭഗവാനെ മറ്റ് അവതാര മൂര്ത്തികളെല്ലാം സദാസമയവും സ്തുതിച്ചുകൊണ്ടിരിക്കുന്നും. ദിവസവും ഒരു നേരമെങ്കിലും അദ്ദേഹത്തെ ധ്യാനിക്കുന്ന ഭക്തന്റെ മുജ്ജന്മ പാപങ്ങളെല്ലാം ഭഗവാന് ഉന്മൂലനം ചെയ്യുന്നു. ഭക്തിയോടെ നിഷ്കളങ്കമായി ശിവ അഷ്ടോത്തരം ജപിക്കുന്ന ഭക്തര്ക്ക് (വിശേഷിച്ചും സന്ധ്യാസമയത്ത്) സകല സൗഭാഗ്യങ്ങളും ലഭിക്കുന്നു. ശ്രീ മഹാദേവന് ത്രികാലജ്ഞാനിമാത്രമല്ല, ഈ ജഗത്തിന്റെ സൃഷ്ടാവും, പരിപാലകനും, സംഹാരിയും പ്രപഞ്ച രഹസ്യങ്ങളെ ഗോപ്യമായി വെക്കുന്നവനും, വെളിച്ചെത്ത് കൊണ്ടുവരുന്നവനുമാണ്. മഹേശ്വര ഭക്തര്ക്ക് നിര്ലോഭം ആയുസ്സും, ആരോഗ്യവും, സമ്പത്തും, ഐശ്വര്യവും മാത്രമല്ല ജീവിതാന്ത്യം പരമഗതി പ്രാപിക്കുവാനും സാധിക്കും.

ഒരിക്കല് കൃഷ്ണ നദീതീരത്ത് ശങ്കരഭട്ട് എന്ന ഒരു ശുദ്ധ ബ്രാഹ്മണന് ജീവിച്ചിരുന്നു. അദ്ദേഹം സ്വന്തം ഗ്രാമത്തിലെ വേദപഠനശാലയില് നിന്ന് പരമ്പരാഗത രീതിയില് പൌരോഹിത്യം പഠിച്ചശേഷം പുരോഹിതനായി ജോലി നോക്കിവരികയായിരുന്നു. അദ്ദേഹം ഭാര്യയോടും രണ്ടുപുത്രന്മാരോടുമൊപ്പം സന്മാര്ഗ്ഗ ജീവിതം നയിക്കുന്ന, സദാസമയവും ശിവ ഭഗവാനെ ധ്യാനിക്കുന്ന ഒരു നല്ല മനുഷ്യനായിരുന്നു. ഗാഢമായ അറിവും വിവേകവുമുള്ള അദ്ദേഹം തന്റെ ജോലിയില് നിന്ന് ധാരാളം ധനം സമ്പാദിക്കുന്നുണ്ടായിരുന്നു. ഇത് അദ്ദേഹത്തെ ഒരു അഹംഭാവിയാക്കി തീര്ത്തു. അഹങ്കാരം എപ്പോഴും മനുഷ്യന് ആപത്തിന്റെ തുടക്കമാണ്. ശങ്കരഭട്ടിന്റെ ജീവിതത്തില് അഹങ്കാരം അദ്ദേഹത്തിന്റെ ഭക്തിയില് മങ്ങലേല്പിക്കുകയും ദുസ്വഭാവങ്ങളിലേക്ക് വഴുതിവീഴത്തുകയും ചെയ്തു. ഭട്ടിന്റെ പിഴച്ച ജീവിതശൈലി മൂലം ഭാര്യയും കുട്ടികളും അദ്ദേഹത്തെ വെറുക്കാന് തുടങ്ങുകയും സ്വന്തം ഗ്രാമത്തില്നിന്ന് തന്നെ പുറത്താക്കപ്പെടുകയും ചെയ്തു. സ്വന്തം ഗ്രാമത്തില് നിന്ന് പുറത്താക്കപ്പെട്ട ഭട്ട് ഉപജീവനത്തിനായി ഭിക്ഷാടനം സ്വീകരിച്ച് ഗ്രാമങ്ങള് തോറും അലഞ്ഞു നടക്കുവാനും തുടങ്ങി. തന്മൂലം അദ്ദേഹത്തിന് അസുഖം ബാധിച്ച് ആരോഗ്യം നശിച്ചു. അദ്ദേഹത്തിന് ഒരിക്കല് ഒരു കാട്ടില് കൂടിയായിരുന്നു അടുത്ത ഗ്രാമത്തില് എത്തേണ്ടിയിരുന്നത്. സൂര്യന് അസ്തമിച്ചു, ചുറ്റും ഇരുട്ടായതിനാല് വനത്തിലൂടെയുള്ള യാത്രയില് അദ്ദേഹത്തിന് വഴി കണ്ടുപിടിക്കാന് പ്രയാസമായി. തന്മൂലം ഒരു മരച്ചുവട്ടില് അദ്ദേഹം വിശ്രമിച്ചു. ഭയവും, മൃഗങ്ങളുടെ ഉഗ്ര ശബ്ദവും കാരണം അദ്ദേഹത്തിന് ആ രാത്രി ഒരു പോള കണ്ണടക്കാന് സാധിച്ചില്ല. പ്രഭാതത്തില് ശങ്കരഭട്ട് യാത്രതുടര്ന്നു എന്നാല് ക്ഷീണം കാരണം അദ്ദേഹത്തിന് അധികം മുന്നോട്ട് പോകാന് സാധിച്ചില്ല. വീണ്ടും സന്ധ്യയായി. തനിക്ക് ഈ യാത്ര പൂര്ത്തിയാക്കാന് സാധിക്കുകയില്ലന്നും തന്റെ മരണം ആസന്നമായെന്നും ഈ അവസരത്തില് ഭട്ടിന് ബോദ്ധ്യമായി.

യാത്രക്കിടയില് ഒരു ജീര്ണ്ണിച്ച പഴയ വീട് അദ്ദേഹത്തിന്റെ ശ്രദ്ധയില്പെട്ടു. ഇരുട്ടാണെങ്കിലും ധാരാളംചെറിയ മുറികളുള്ള ഒരു വീടാണതെന്ന് അദ്ദേഹത്തിന് മനസ്സിലായി. പതുക്കെ ഒരു മുറിയില് കയറി. അവിടെ ആ രാത്രി തങ്ങാന് ശങ്കരഭട്ട് തീരുമാനിച്ചു. ആ മുറിയില് ഇലകളും മുള്ളും പൊടിയും ചിതറി കിടക്കുന്നതായി അദ്ദേഹത്തിനു ഗ്രഹിക്കാന് കഴിഞ്ഞു. കൂരിരുട്ടില് ഒന്നും കാണാന് സാധിക്കുന്നില്ലെങ്കിലും അദ്ദേഹം കാലുകള് കൊണ്ട് ഇലയും മുള്ളുമൊക്കെ ഒരു ഭാഗത്തേക്ക് തട്ടി മാറ്റി കുറച്ചു സ്ഥലം തനിക്ക് ഇരിക്കുവാനായി സജ്ജമാക്കിയെടുത്തു.

ക്ഷീണവും തളര്ച്ചയും കാരണം ആ രാത്രി അദ്ധേഹത്തിന് ഉറങ്ങാന് സാധിച്ചില്ല. പ്രഭാതമായി കണ്ണുകള് തുറന്നുനോക്കിയപ്പോള് സാക്ഷാല് ശ്രീ മഹാദേവന് ഭട്ടിന്റെ മുന്നില് പ്രത്യക്ഷപ്പെട്ട് ഇപ്രകാരം പറഞ്ഞു, “ മകനെ ശങ്കരഭട്ട്, നിന്റെ ഈ ജന്മത്ത് നീ ധാരാളം പാപങ്ങള് ചെയ്യ്തിട്ടുണ്ട്. എന്നാല് നീ അറിയാതെതന്നെ ഇന്നലെ രാത്രിയില് ചെയ്യ്ത നിന്റെ പ്രവര്ത്തികളില് ഞാന് വളരെ സന്തുഷ്ടനാണ്. ഇന്നലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ശിവരാത്രിയായിരുന്നു. ഒരു കാലത്ത് ‘മഹേശ്വരം’ എന്ന് വിളിക്കപ്പെട്ടിരുന്ന സര്വ്വ പ്രധാനമായ ഒരു ആരാധനാസ്ഥാനമാണിത്. വര്ഷങ്ങളായി ആരാലും ശ്രദ്ധിക്കപ്പെടാതെയും വൃത്തിയാക്കാതെയും നശിച്ചുപോയ ഒരു സ്ഥാനമാണിത്. വര്ഷങ്ങള്ക്കുശേഷം ഇവിടം വൃത്തിയാക്കാന് നീ ഒരു ശ്രമം നടത്തി. അറിവോടെ അല്ലെങ്കിലും ഇവിടെ ചിതറിക്കിടന്ന കൂവള ഇലകള് നീ ശിവലിംഗത്തിലെക്കാണ് അര്പ്പിച്ചത്. ആ നിമിഷം മുതല് ഞാന് നിന്നെ അകമഴിഞ്ഞ അനുഗ്രഹിച്ചിരിക്കുന്നു. നിനക്ക് എല്ലാ സൗഭാഗ്യങ്ങളും ലഭിക്കും. ഒരു നിമിഷം കണ്ണടച്ചു പ്രാര്ത്ഥിക്കൂ. “ മുന്പറഞ്ഞ വാക്കുകള്ക്ക് ശേഷം ഭഗവാന് അപ്രത്യക്ഷനായി.

കണ്ണ് തുറന്നുനോക്കിയപ്പോള് ശങ്കരഭട്ട് ആശ്ചര്യപ്പെട്ടുപോയി! കാരണം അദ്ദേഹം ആരോഗ്യത്തോടും സന്തോഷത്തോടും കൂടി സ്വന്തം ഗ്രാമത്തില് നില്ക്കുകയായിരുന്നു. ഈ സംഭവിച്ചതെല്ലാം ശ്രീ മഹേശ്വരന്റെ മായാവിലാസങ്ങളും അനുഗ്രഹവുമാണെന്ന് ഭട്ടിനു മനസ്സിലായി. അദ്ദേഹം നടന്ന കാര്യങ്ങളെല്ലാം ഭാര്യയോടും മക്കളോടും ഗ്രാമവാസികളോടും എല്ലാം വിശദമായി പറഞ്ഞു. സന്മാര്ഗ്ഗ ജിവിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ശങ്കരഭട്ട് സല്സ്വഭാവിയും സല് കര്മ്മിയുമായി തീര്ന്നു. അഹങ്കാരവും ദുഷ്പ്രവര്ത്തികളും ഒരിക്കലും അദ്ദേഹത്തെ സ്വാധീനിച്ചില്ല. ശേഷകാലം അദ്ദേഹം പരിപൂര്ണ്ണമായും ശ്രീ പരമേശ്വരനെ സേവിച്ചും ധ്യാനിച്ചും പാപവിമുക്തനായി തീര്ന്ന് മോക്ഷവും നേടി.

കരുണാമയനായ ശ്രീ മഹാദേവന് മനസ്സറിയാതെപോലും അദ്ദേഹത്തെ സ്നേഹിക്കുന്ന ഭക്തരില് അനുഗ്രഹവര്ഷം ചൊരിയാറുണ്ട്. അപ്പോള് പരിപൂര്ണ്ണ മനസ്സോടെ ഭഗവാനില് അര്പ്പിച്ച് രാപ്പകല് ശിവ സ്വാമിയെ ധ്യാനിക്കുന്ന ഭക്തരെ ഭഗവാന് എത്രമാത്രം അനുഗ്രഹിക്കുകയും കാത്തുരക്ഷിക്കുകയും ചെയ്യുമെന്ന് നമുക്ക് സങ്കല്പ്പിക്കാവുന്നതെയുള്ളു. സര്വ്വ മംഗളകാരി, ക്ഷിപ്രപ്രസാദി, കൃപാനിധേ, ശ്രേഷ്ഠരില് ശ്രേഷ്ഠദേവാ ദയവായി ഞങ്ങളുടെ പ്രണാമങ്ങള് സ്വീകരിക്കേണമേ.

ഓം നമ: പാര്വ്വതീ പതയെ നമ:

ഓം ഹര ഹര മഹാദേവ നമ:

ശിവദാസ് കഥ – 3

ശ്രീ പരമേശ്വരന് തന്റെ ഭക്തന്മാരില് അത്യധികം സ്നേഹവും വാത്സല്യവും ചൊരിയുന്നു. ഈ 14 ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും വസിക്കുന്നവനാണെങ്കിലും, ശ്രീ മഹേശ്വരനില് ആത്മ സമര്പ്പണം ചെയ്ത ഭക്തനാണെങ്കില് അവന്റെ പൂര്ണ്ണ സംരക്ഷണം ഭഗവാന് ഏറ്റെടുത്തിരിക്കും. ഭക്തന് കുബേരനോ കുചേലനോ എന്ന വിത്യാസമില്ല എന്നാല് നിഷ്കളങ്കവും ആത്മാര്ത്ഥവുമായ ഭക്തന് എല്ലവിധ സമ്പത്തും സമൃദ്ധിയും അകമഴിഞ്ഞ് പ്രദാനം ചെയ്യുന്ന ഭക്തവത്സലനാണ് ശിവസ്വാമി. ‘ഈശ്വരന്’ എന്ന് അര്ത്ഥമാകുന്നത് സുലഭമായി അനുഗ്രഹങ്ങള് ചൊരിയുന്ന മംഗളകാരി എന്നതാണ്.

വര്ഷങ്ങള്ക്ക് മുന്പ് ശിവദാസ് എന്ന് പേരായ ഒരു പരമ ഭക്തന് കാവേരി നദീതീരത്ത് ജീവിച്ചിരുന്നു. ചെറിയ ചെറിയ ജോലികള് ചെയ്യ്ത അദ്ദേഹം ജീവിതം മുന്നോട്ട് കൊണ്ട് പോയി. ബാല്യകാലം തൊട്ട് ഏതൊരു പ്രവര്ത്തി ആരംഭിക്കുന്നതിന് മുന്പ് ശിവ അഷ്ടോത്തരം ചൊല്ലി ഭഗവാനെ മനസ്സില് ധ്യാനിക്കുന്ന ഒരു കറതീര്ന്ന ഭക്തനായിരുന്നു ശിവദാസ്. അങ്ങനെ ഭഗവാന്റെ അനുഗ്രഹത്താല് ശേഷയ്യ എന്ന ആ ഗ്രാമത്തിലെ ജന്മിയുടെ കീഴില് ഒരു കണക്കപിള്ളയായി ശിവദാസിന് ഒരു ജോലി കിട്ടി. സന്തുഷ്ടനായ ശിവദാസ് തന്റെ ജീവിതാന്ത്യം വരെ നിത്യവും യാതൊരു മുടക്കവും കൂടാതെ ശിവസ്വാമിക്ക് അഭിഷേകം ചെയ്യണമെന്ന് തീരുമാനിച്ചു. ആ ദിവസം മുതല് അദ്ദേഹം പുലര്ച്ചെ കുളിച്ച് വൃത്തിയായി പരിശുദ്ധ ജലം കൊണ്ട് ശിവലിംഗത്തെ അഭിഷേകം ചെയ്യുന്നത് പതിവാക്കി.

ദിവസേനുള്ള അഭിഷേകത്തിന് അദ്ദേഹം യാതൊരു മുടക്കവും വരുത്തിയിരുന്നില്ല. ജോലി കൂടുതല് കൊണ്ട് വൈകി ഉറങ്ങുന്ന ദിവസങ്ങളില് പോലും അദ്ദേഹം യാതൊരു മടിയും കൂടാതെ വെളുപ്പിന് തന്നെ ഉണര്ന്നെണീറ്റ് ഭഗവാന്റെ അഭിഷേകം നടത്താതെ വീട്ടില്നിന്ന് പുറത്ത് പോകില്ലായിരുന്നു. ജീവതത്തില് കഷ്ടപ്പാടോ, ദുഖമോ അസുഖമോ എന്തുണ്ടായാലും ശിവദാസിന് ശ്രീപരമേശ്വരനില് ഉള്ള വിശ്വാസം അചഞ്ചലമായിരുന്നു. ശിവദാസിന്റെ ഭക്തിയില് സന്തുഷ്ടനായ ശ്രീ മഹാദേവന് വളരെ സമാധാനവും ഐശ്വര്യപൂര്ണ്ണമായ ജീവിതം നല്കി അദ്ധേഹത്തെ അനുഗ്രഹിച്ചു.

ഒരു രാത്രിയില് അതിശക്തമായ കാറ്റും മഴയും ആരംഭിച്ചു. എന്നാല് അടുത്ത ദിവസവും കാറ്റും മഴയും തുടര്ന്നു. ഇതൊന്നും കാര്യമാക്കാതെ തന്നെ ശിവദാസ് പുഴയില് പോയി ശുദ്ധജലം കൊണ്ടുവന്ന് ശിവലിംഗാഭിഷേകം കഴിഞ്ഞ് ജോലിക്ക് പോയി. അതിശക്തമായ മഴ കാരണം അദ്ദേഹം ജോലി സ്ഥലത്ത് എത്തിച്ചേരാന് കുറച്ചു വൈകി. ഇതില് ക്ഷുഭിതനായ യജമാനന് ശിവദാസിനെ അപമാനിക്കുകയും ആക്രോശിക്കുകയും ചെയ്തു. ദേഷ്യത്താല് പൊട്ടിത്തെറിച്ച് കൊണ്ട് അദ്ദേഹം ചോദിച്ചു “നീ എന്ത് കൊണ്ട് ഇത്ര വൈകി? നീ ഒരു ദിവസം നിന്റെ ദേവന് അഭിഷേകം നടത്തിയില്ലെങ്കില് നിന്റെ ദേവന് എന്തെങ്കിലും സംഭവിച്ചു പോകുമോ” യജമാന്റെ അപമാനം കേട്ട് ശിവദാസ് അതീവ ഖിന്നനായി.

ശിവദാസിന് നേരെയുള്ള യജമാനന്റെ ആക്രോശം കേട്ട് ശ്രീ മഹേശ്വരന് ഉഗ്ര കോപിയായി. തന്റെപ്രിയ ഭക്തരെ ആരെങ്കിലും അധിക്ഷേപിക്കുന്നത് ഭഗവാന് ഒരിക്കലും ക്ഷമിക്കുകയില്ല. തന്റെ കറതീര്ന്ന ഭക്തനായ ശിവദാസിനെ നിന്ദിച്ച ശേഷയ്യയ്ക്ക് ഒട്ടും താമസിയാതെ തന്നെ ശിക്ഷകിട്ടി. ശേഷയ്യയ്ക്ക് തളര്വാതം വന്ന് സംസാരശേഷി നഷ്ടപ്പെട്ടു. എന്നാല് രണ്ടു ദിവസം കഴിഞ്ഞപ്പോള് അദ്ദേഹത്തിന്റെ കൈകാലുകള് കൂടി തളര്ന്ന് ശയ്യാവലംബിയായി. പതുക്കെ പതുക്കെ അദ്ദേഹത്തിന്റെ സ്വത്തും സമ്പാദ്യവുമൊക്കെ നഷ്ടപ്പെടാന് തുടങ്ങി. ശേഷയ്യയ്ക്ക് തന്റെ അസുഖത്തിന്റെയും അധപതനത്തിന്റേയും കാരണം എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.

അങ്ങനെ ഒരു ദിവസം ആ ഗ്രാമത്തില് ഒരു ദിവ്യന് എത്തി. ഗ്രാമീണരുടെ അഭിപ്രായത്തില് അദ്ദേഹം മാന്ത്രിക ശക്തിയും ഏത് അസുഖത്തേയും മാറ്റാന് കഴിവുമുള്ള ഒരു സിദ്ധനായിരുന്നു. ജന്മിയുടെ ഭാര്യ ആ ദിവ്യനെ ചെന്ന് കണ്ട് അവരുടെ വീട്ടിലേക്ക് ക്ഷണിക്കുകയും തന്റെ ഭര്ത്താവിനെ രോഗ വിമുക്തനാക്കി തരണമെന്ന് ആപേക്ഷിക്കുകയും ചെയ്തു. ഒരു ദിവസം സിദ്ധന് ശേഷയ്യയുടെ വീട്ടിലെത്തി, കുറച്ച് സമയം ധ്യാനത്തിലിരുന്നിട്ട് പറഞ്ഞു, “ പുത്രാ നിന്റെ തൊഴിലാളികളില് ഒരാളായ പരമ ഭക്തനായ ശിവദാസനെ നീ വല്ലാതെ അധിക്ഷേപിച്ചിട്ടുണ്ട്. തന്റെ പ്രിയ ഭക്തനെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്തതിന് ശിവ ഭഗവാന് നിനക്ക് തന്ന ശിക്ഷയാണ് നിന്റെ ഈ അവസ്ഥ. “ ഇത്രയും പറഞ്ഞ ശേഷം ആ ദിവ്യന് ജന്മിയുടെ ഭാര്യയോട് പറഞ്ഞു, “ നിങ്ങള് പ്രായശ്ചിത്തമായി നാളെത്തന്നെ ശിവദാസിനെ വീട്ടിലേയ്ക്ക് ക്ഷണിച്ച് അദ്ദേഹത്തിന്റെ പാദങ്ങള് കഴുകി പൂജിച്ചാല് ശ്രീ മഹാദേവന് സന്തുഷ്ടനാകുകയും നിങ്ങളുടെ എല്ലാ ക്ലേശങ്ങളും മാറ്റിത്തരുകയും ചെയ്യും.”

പിറ്റേ ദിവസം തന്നെ ശേഷയ്യയും ഭാര്യയും ശിവദാസിനെ വീട്ടിലേയ്ക്ക് ക്ഷണിച്ച് ക്ഷമയാചിച്ചു. അവര് ഭക്തി പുരസ്സരം ശിവദാസിന്റെ കാലുകള് കഴുകയും ആ വെള്ളം അവരുടെ തലയില് തളിക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ ശേഷയ്യ രോഗ വിമുക്തനാകുകയും സുഖം പ്രാപിക്കുകയും ചെയ്യ്തു. ശേഷയ്യ ദമ്പതികള് അത്യധിക സന്തോഷത്താല് ശ്രീ പരമേശ്വരനെ പ്രകീര്ത്തിച്ച് പാട്ടുകള് പാടാന് തുടങ്ങി. ഈ സംഭവത്തിനു ശേഷം ശേഷയ്യ ശിവ ഭഗവാന്റെ ഒരു ഉറച്ച ഭക്തനായിതീരുകയും ജീവിതാവസാനംവരെ ശിവഭഗവാന് അഭിഷേകം നടത്തുകയും ചെയ്യ്തുകൊണ്ടിരുന്നു. ആ ഗ്രാമത്തില് അദ്ദേഹം വളരെ മനോഹരമായ ഒരു ശിവക്ഷേത്രം നിര്മ്മിക്കുകയും അവസാനം പരമഗതി പ്രാപിക്കുകയും ചെയ്യ്തു.

ഓം നമ: പാര്വ്വതീ പതയെ നമ:

ഓം ഹര ഹര മഹാദേവ നമ:

ഗംഗാരാജു കഥ -4

ശ്രീ പരമേശ്വരനെ ധ്യാനിക്കുന്ന എല്ലാ ഭക്തരേയും ഭഗവാന് ആ ജീവനാന്തം കാത്തു രക്ഷിക്കും. ഭഗവാന്റെ നാമം ദിവസം ഒരു പ്രാവശ്യമെങ്കിലും ഉരുവിടുന്ന ഭക്തനെ സകലവിധ ദുരന്തങ്ങളില് നിന്നും മരണത്തില്നിന്നും രക്ഷിച്ച് സകല സൗഭാഗ്യങ്ങളും ദീര്ഘായുസ്സും നല്കി അനുഗ്രഹിക്കും. ശ്രീ മഹാദേവനില് അര്പ്പിച്ച് നിഷ്കളങ്കമായി ജപിക്കുന്ന ഭക്തന്റെ വീട്ടാവശ്യങ്ങളെല്ലാം ഭഗവാന് നിര്ലോഭം നടത്തി കൊടുക്കും മാത്രമല്ല അവന് അറിവും പാണ്ഡിത്യവും നല്കി എല്ലാ കാര്യങ്ങളിലും വിജയവും പ്രദാനംചെയ്യും.

ഗംഗാരാജു എന്നു പേരായ ഒരു വ്യവസായി ഗംഗാ നദീതീരത്ത് താമസിച്ചിരുന്നു. അദ്ദേഹം ചെറിയ ചെറിയ വ്യവസായങ്ങള് നടത്തി ധാരാളം ധനം സമ്പാദിച്ചിരുന്നെങ്കിലും ഒരിക്കലും ദരിദ്രരെ സഹായിക്കുകയോ സാമൂഹ്യ പ്രവര്ത്തനങ്ങള് നടത്തുകയോ ചെയ്തിരുന്നില്ല. ഗംഗാരാജു പിശുക്കനും ചതിയനുമായ ഒരു വ്യക്തി ആയിരുന്നു. മായം ചേര്ത്ത വിലനിലവാരം കുറഞ്ഞ വസ്തുക്കള് നല്കി അദ്ദേഹം ഉപഭോക്താകളെ ചതിച്ചിരുന്നു.

വര്ഷങ്ങള്ക്കുശേഷം അദ്ദേഹം മരണപ്പെടുകയും തന്റെ മുജ്ജന്മ പാപങ്ങള് മൂലം അന്ധനായി ഒരു ദരിദ്ര കുടുംബത്തില് വീണ്ടും ജനിക്കുകയും ശൈശവത്തില് തന്നെ ഒരു അനാഥനായിത്തീരുകയും ചെയ്തു. സംരക്ഷിക്കാന് ആരുമില്ലാത്തതിനാല് ആ കുട്ടി ഭിക്ഷയാചിച്ച് ജീവിതം നയിച്ചു. അതിജീവനത്തിനായി ഗ്രാമങ്ങള്തോറും സഞ്ചരിച്ച ആ കുട്ടി വര്ഷങ്ങള്ക്കുശേഷം ലിംഗാലപള്ളി എന്ന ഒരു ഗ്രാമത്തില് എത്തി ചേര്ന്നു. ആ ഗ്രാമത്തില് വളരെ ദിവ്യമായ ഒരു ശിവ ക്ഷത്രമുണ്ടായിരുന്നു. മറ്റൊരു വിശേഷത ആ ഗ്രാമത്തിലെ ഒരോ മരച്ചുവട്ടിലും ഒരോ ശിവലിംഗമുണ്ടായിരുന്നു. ആ ശിവലിംഗങ്ങള് ദേവതമാര് സ്വയം പ്രതിഷ്ഠിച്ചതാണെന്നു ഗ്രാമാവാസികള് വിശ്വസിച്ചിരുന്നു.

ഗംഗാരാജു രാവിലെയും വൈകുന്നേരവും ഭക്ഷണത്തിനായി ഗ്രാമവാസികളെ സമീപിച്ച് കിട്ടുന്നത് കഴിച്ച് അതിജീവനം നടത്തിയിരുന്നു. എന്നാല് അത്ഭുതപെടുത്തുമാറ് ഒരു ദിവസം രണ്ടുനേരവും അയാള്ക്ക് ഭിക്ഷ ഒന്നും കിട്ടിയില്ല. വിശന്ന് വലഞ്ഞ് ക്ഷീണിതനായി അയാളുടെ പതിവ് വിശ്രമസ്ഥലത്തേക്ക് തിരികെപോയി. അപ്രതീക്ഷിതമായി അവിടെ ഒരു പേമാരി ഉണ്ടാകുകയും അയാള് നനഞ്ഞ്കുതിര്ന്ന് ഒരു മരച്ചുവട്ടില് അഭയം തേടുകയും ചെയ്തു. അയാളുടെ ഭിക്ഷാപാത്രം മഴവെള്ളം കൊണ്ട് നിറഞ്ഞിരുന്നു. ഗംഗാരാജു ആ വെള്ളം ദൂരേക്ക് ഒഴിച്ചു കളഞ്ഞു. വിസ്മയിപ്പിക്കുമാറ് അവിടെ ഒരു മഹാത്ഭുതം സംഭവിച്ചു.

അന്ധനായ ഗംഗാരാജുവിനു കാഴ്ചശക്തി തിരികെ കിട്ടി!! അയാള്ക്ക് വ്യക്തമായി ചുറ്റുപാടും കാണാന് സാധിച്ചു. ഒരു സഞ്ചി നിറയെ സ്വര്ണ്ണ നാണയങ്ങള് അയാളുടെ തൊട്ടടുത്തായി കാണപ്പെട്ടു. മാത്രവുമല്ല ഗംഗാരാജുവിനെ അതിശയിപ്പിച്ചുകൊണ്ട് ശ്രീ പരമേശ്വരന് അയാളുടെ മുന്നില് പ്രത്യക്ഷപ്പെട്ടു. ഈ മഹാത്ഭുതം കണ്ട് ഭയചകിതനായ ഗംഗാരാജുവിനോട് ഭഗവാന് പറഞ്ഞു, “പുത്രാ, ഇന്ന് എനിക്ക് ഏറ്റവും പ്രിയപ്പെട്ട തിങ്ങളാഴ്ച ദിനമാണ്, കൂടാതെ ഏകാദശിയും. എന്റെ പ്രിയ ഭക്തരായ ഗ്രാമവസികളെല്ലാം ഉപവസിക്കുന്ന ദിവസമായതുകൊണ്ടാണ് നിനക്ക് ഇന്ന് ആഹാരം ഒന്നും കിട്ടാതിരുന്നത്. തന്മൂലം നിനക്ക് ഇന്ന് ഉപവാസവും ആയിരുന്നു. ഇതുമാത്രമല്ല നീ മനസ്സറിയാതെ തന്നെ നിന്റെ ഭിക്ഷാപാത്രത്തില് നിറഞ്ഞ വെള്ളം ഒഴിച്ചത് ആ മരച്ചുവട്ടിലുള്ള ശിവലിംഗത്തിലേയ്ക്ക് ആയിരിക്കുന്നു. അതിനാല് നീ അറിഞ്ഞുകൊണ്ട് അല്ലെങ്കിലും ലിംഗാഭിഷേകവും നടത്തി. ആയതിനാല് നിങ്ങള് വളരെ പുണ്യവാനായി തീര്ന്നു. ഞാന് നിന്നില് അത്യധികം സന്തുഷ്ടനാണ്. നിനക്ക് കാഴ്ചശക്തിയും എല്ലാവിധ അനുഗ്രഹങ്ങളും നല്കുന്നു. ഈ സഞ്ചിയിലുള്ള സ്വര്ണ്ണനാണയങ്ങള് ഉപയോഗിച്ച് നീ ഒരു വ്യവസായം ആരംഭിച്ച് ശേഷകാലം സന്തോഷത്തോടു കൂടി ജീവിക്കൂ.” ഇത്രയും പറഞ്ഞശേഷം ശിവ സ്വാമികള് അപ്രത്യക്ഷനായി. ഭഗവാന്റെ അനുഗ്രഹത്താല് സന്തോഷചിത്തനായ ഗംഗാരാജു ഭഗവാന് സൂചിപ്പിച്ചതനുസരിച്ച് വ്യവസായം തുടങ്ങി ധാരാളം ധനം സമ്പാദിച്ചു. അയാളുടെ മുജ്ജന്മ ജീവിതത്തിനു വിപരീതമായി ഗംഗാരാജു പരോപകാരിയും, ദാനശീലനും ശിവ ഭഗവാന്റെ ഒരു കറതീര്ന്ന ഭക്തനുമായി ജീവിതം നയിച്ചു. വളരെ സന്തോഷവും സമാധാനവുമായി ജീവിച്ച് അദ്ദേഹം അവസാനം മോക്ഷ പ്രാപ്തിയും നേടി. ഭക്തന്റെ കൈകൊണ്ട് ഒരു കൂവള ഇല സമര്പ്പിച്ചാല് തന്നെ തൃപ്തിപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്ന കരുണാമയനായ ശിവസ്വാമി അവന് യഥേഷ്ടം ആയുസ്സും, ആരോഗ്യവും, സമ്പത്തും നല്കി അനുഗ്രഹിക്കുകയും ചെയ്യും. സര്വ്വ ശ്രേഷ്ഠനായ ശ്രീ മഹാദേവന് ഹാര്ദ്ദമായ പ്രണാമങ്ങള്.

ഓം നമ: പാര്വ്വതീ പതയെ നമ:

ഓം ഹര ഹര മഹാദേവ നമ:

ഗോപാല ദിവ്യ കഥ- 5

വാത്സല്യ നിധിയായ ശ്രീ മഹാദേവന് അദ്ദേഹത്തിന്റെ പ്രിയ ഭക്തന്മാരെ എല്ലാവിധ ആപത്തുകളില് നിന്നും കഷ്ടനഷ്ടങ്ങളില് നിന്നും സദാ കാത്തുരക്ഷിച്ചുകൊള്ളും. ജീവിതത്തില് ഒരിക്കലെങ്കിലും ‘ഓം നമശിവായ’ ജപിക്കുന്ന ഭക്തനില് പോലും ഭഗവാന്റെ കൃപ ഉണ്ടാകും. ശിവ ഭഗവാന്റെ കൃപയും അനുഗ്രഹവും കൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ പ്രിയ ഭക്തനായ ശ്രീ വിശ്വപതിയ്ക്ക് ഭക്തിനിര്ഭരമായ ഈ അഞ്ച് കഥകളും എഴുതുവാന് സാധിച്ചത്. ഈ അഞ്ച് കഥകളും ഭക്തിപൂര്വ്വം കൃത്യമായി വായിക്കുന്നവര്ക്ക് ശ്രീ മഹാദേവന്റെ അനുഗ്രഹമുണ്ടാകുമെന്ന് ഭഗവാന് നേരിട്ട് പറഞ്ഞിട്ടുള്ളതാണ്.

പണ്ടുകാലത്ത് ഏകനാദപുരം എന്ന സ്ഥലത്ത് ഒരു ശിവ ക്ഷേത്രമുണ്ടായിരുന്നു. ആ ക്ഷേത്രത്തിലെ ശിവ ലിംഗം ദേവന്മാര് തന്നെ പ്രതിഷ്ഠിച്ചതാണെന്നും വളരെ ശക്തിയുള്ളതും പ്രശസ്ഥവുമാണെന്ന് വിശ്വസിച്ചു പോന്നിരുന്നു. ചുറ്റുമുള്ള ഗ്രാമങ്ങളില് നിന്നുപോലും ഭക്തര് ആ ക്ഷേത്രത്തില് ദര്ശനത്തിന് എത്തുമായിരുന്നു. എല്ലാ വര്ഷത്തിലും കാര്ത്തിക മാസത്തില് വളരെ ആര്ഭാടമായി പുഷ്പാലങ്കാരത്തോടും പ്രത്യേക പൂജകളോടും കൂടി ആ ക്ഷേത്രത്തില് ഉത്സവം നടത്തുമായിരുന്നു.

ആ ക്ഷേത്ര പുരോഹിതരില് പ്രധാനിയായിരുന്ന ഭിക്ഷയ്യ വേദങ്ങളില് വളരെ പ്രാവീണ്യമുള്ള ഒരു വ്യക്തിയായിരുന്നു. ആയതിനാല് അസംഖ്യം രീതികളില് അദ്ദേഹം പൂജ നടത്തിയിരുന്നു. എന്നിരുന്നാലും വേദങ്ങളിലും പുരാണങ്ങളിലുമുള്ള തന്റെ അപാര പാണ്ഡിത്യത്തില് അദ്ദേഹം കുറച്ച് അഹങ്കാരിയുമായിരുന്നു. മനുഷ്യന്റെ അഹംഭാവത്തെ ഭഗവാന് ഒരിക്കലും ഇഷ്ടപ്പെടുകയില്ല. ശ്രീ പരമേശ്വരന് ഭിക്ഷയ്യയെ ഒരു പാഠം പഠിപ്പിക്കാന് തന്നെ തീരുമാനിച്ചു.

ഒരു ദിവസം ക്ഷേത്രത്തിലെ പൂജാകാര്യങ്ങള്ക്ക് ഉപയോഗിച്ചു കൊണ്ടിരിന്ന ഒരു വെള്ളി പാത്രം അപ്രത്യക്ഷമായി. ക്ഷേത്രത്തില് മുഴുവന് തിരച്ചില് നടത്തിയിട്ടും പാത്രം കണ്ടുകിട്ടിയില്ല. ക്ഷേത്രം അടിച്ച് തളിച്ച് വൃത്തിയാക്കാന് ഗോപാലന് എന്ന് പേരായ ഒരു കുട്ടി അവിടെ ഉണ്ടായിരുന്നു. ഗോപാലന് വിദ്യാഭ്യാസം ഇല്ലെങ്കിലും സദാസമയം ശിവ സ്വാമിയുടെ മന്ത്രങ്ങള് ഉരുവിടുകയും ധ്യാനിക്കുകയും ചെയ്യുന്ന ഒരു പരമ ഭക്തനായിരുന്നു. ഭഗവാന്റെ വെള്ളി പാത്രം മോഷ്ടിച്ചത് ഗോപാലനാണെന്ന സംശയത്തില് അന്ന് വൈകുന്നേരം പുരോഹിതന് ഗോപാലനെ വിളിച്ച് ചോദ്യം ചെയ്തു. ഇതില് ദുഖിതനായ ഗോപാലന് താന് മോഷ്ടിച്ചിട്ടിലെന്നും താന് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും വാശിയോടെതന്നെ മറുപടി പറഞ്ഞു. ഇതില് വിശ്വസിക്കാതെ പുരോഹിതന് ആ കുട്ടിയോട് വളരെ കുപിതനായി ആക്രോശിക്കുകയും വീണ്ടും അവന്റെ മേല് കുറ്റമാരോപിക്കുകയും ഒരു വടിയെടുത്ത് ഗോപാലനെ ക്രൂരമായി അടിക്കുകയും ചെ�